ഫറോക്ക് ചെറുവണ്ണൂരിന് സമീപം റെയിൽ പാളത്തിനരികിൽ ചിന്നി ചിതറിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 


ഫറോക്ക് ചെറുവണ്ണൂരിന് സമീപം റെയില്‍ പാതയ്ക്കരികില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം വൈക്കം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. പരുത്തുമുടി അറക്കത്തറ ലക്ഷ്മി നിവാസില്‍ ശരത്ത് ബാബു(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഫറോക്ക് റെയില്‍പ്പാലം എത്തുന്നതിന് മുന്‍പുള്ള പുല്‍ക്കാടിനുള്ളില്‍ നിന്നാണ് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നായി ലഭിച്ച പഴ്‌സിലെ വിലാസത്തില്‍ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.

Post a Comment

Previous Post Next Post