മധ്യവയസ്കൻ തീവണ്ടിതട്ടിമരിച്ചു


വടക്കാഞ്ചേരി: എങ്കക്കാട് റെയിൽവേ ഗേറ്റിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത് ഏകദേശം 50 വയസ് പ്രായം തോന്നുന്ന മധ്യവയസ്‌കനായ അജ്ഞാതൻ ട്രെയിനിന് മുന്നിലേക്ക്. ചാടി ജീവനൊടുക്കി. ഗേറ്റിന് സമീപം മറ്റുള്ളവരുമായി സംസാരിച്ചു കൊണ്ടിരുന്ന ഇയാൾ, ട്രെയിൻ അടുത്തെത്തിയതും പെട്ടെന്ന് ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

സംഭവസ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


Post a Comment

Previous Post Next Post