സലാലയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

 


ഒമാൻ: സലാലയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം.

ഉടനെ സുല്‍ത്താൻ ഖബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിൻ. മൃതദേഹം സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post