ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് വർക്ക് ഷോപ്പിന് മുമ്പിലെ ബൈക്കുകളിലേക്ക് ഇടിച്ചു കയറി

 


ഇടുക്കി അടിമാലി:  അടിമാലി ടൗണിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് സ്വകാര്യബസ് ഇടിച്ച് കയറി അപകടം. ഇന്ന് ഉച്ചയോടെ അടിമാലി ടൗണിൽ ഫെഡറൽ ബാങ്കിന് സമീപമാണ് അപകടം ഉണ്ടായത്. അടിമാലി - മാങ്കുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്.. ബസ് ഡ്രൈവർക്ക് ശരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം....


അപകടം നടന്ന സ്ഥലത്ത് പ്രവർത്തിച്ച് വരുന്ന വർക്ക്ഷോപ്പിന്റെ മുമ്പിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലാണ് ബസിടിച്ചത്. നിർത്തിയിട്ടിരുന്ന ഒന്നിലധികം ഇരുചക്രവാഹനങ്ങളിൽ ബസിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒരു ബൈക്ക് ബസിനടിയിൽ അകപ്പെട്ടു. ഏറെ ശ്രമകരമായിട്ടാണ് ബൈക്ക് പിന്നീട് ബസിനടിയിൽ നിന്നും പുറത്തെടുത്തത്. ബൈക്ക് പൂർണ്ണമായി തകർന്നു. അടിമാലി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post