പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

 


കോഴിക്കോട് അത്തോളിയിൽ റോഡിനു കുറുകെ ചാടിയ  പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  കഴിഞ്ഞ ദിവസം രാവിലെ അപകടമുണ്ടായത്. ഓട്ടോ ഓടിച്ചിരുന്ന യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരാളെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മടക്കിയയച്ചു.


തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post