വയനാട് ആലാറ്റിൽ: വീടിനു സമീപമുള്ള ആൾമറയില്ലാത്ത കിണറിൽ
വീണ് ഒരു വയുസകാരി മരണപ്പെട്ടു. ആലാറ്റിൽ ഇരുമനത്തൂർ മഠത്തിൽ ഉന്നതിയിലെ മണിയൻ-അമിത ദമ്പതികളുടെ മകൾ അരുണിമയാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപമുള്ള കിണറിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ പുറത്തെടു ത്ത് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
