തൃശ്ശൂർ കണ്ണാറ. ചോരക്കുന്ന് വഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീർച്ചാലിൽ വീണ്ടശ്ശേരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വീണ്ടശ്ശേരി സ്രാമ്പിക്കൽ വീട്ടിൽ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നീർച്ചാലിൽ നിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. ഷോക്കേറ്റ് മരണം സംഭവിച്ചതായി സംശയിക്കുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.