കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരന് ഗുരുതര പരിക്ക്



ഇടുക്കി  കട്ടപ്പനയ്ക്ക് സമീപം   കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരന് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ കാഞ്ചിയാർ തപാൽ ഓഫീസിലെ അസി. പോസ്റ്റുമാൻ ( ഇഡിഎംസി) മധുസൂദനൻ നായർക്കാണ് പരിക്കേറ്റത്. മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ തൊപ്പിപ്പാള ജംങ്ഷനിലാണ് അപകടം. കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് എതിർദിശയിലേക്ക് പാഞ്ഞെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനൻ നായർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ഹൈവേയിൽ അൽപ്പനേരം ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.


Read more at: https://truevisionnews.com/news/279966/financial-dispute-father-son-repeatedly-slash-driver-with-machete

Post a Comment

Previous Post Next Post