താമരശ്ശേരി ചുരം ആറാം വളവിൽ ടൂറിസ്റ്റ് ബസ്സ് സാങ്കേതിക തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളൂ, പുലർച്ചെ നാലുമണിക്കാണ് ബസ്സ് കുടുങ്ങിയത്, അടിവാരം മുതൽ ലക്കിടി വരെ വലിയ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.
ബസ്സിന്റെ സെൻസർ തകരാറിൽ ആയതാണ് എന്നാണ് അറിയാൻ സാധിച്ചത്. കമ്പനിയിൽ നിന്നും മെക്കാനിക്ക് എത്തിയ ശേഷം മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുള്ളു എന്നും അറിയാൻ സാധിച്ചു.
വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്ന് പോവുന്നുണ്ട്.
ബസ്സിലും മാറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട്.
2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളമായി ബസ്സ് കുടുങ്ങിയിട്ട്.
ഹൈവേ പോലീസ് സ്ഥലത്തുണ്ട്. മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.