വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. 17പേർക്ക് പരിക്ക്

 


ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപമാണ് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞത്.    ടെമ്പോ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 17 യാത്രക്കാർക്കും പരിക്ക്   പാലക്കാട് നിന്നുള്ള വിനോദസഞ്ചാരികളുമായി ആനക്കുളത്തേക്ക് പോകുമ്പോഴായിരുന്നു ഇന്ന് വൈകിട്ട് നാലുമണിയോടെ അപകടം നടന്നത്.


        മൂന്ന് കുട്ടികൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 17 പേര്‍ക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആനക്കുളം പേമരം വളവിൽ വെച്ച് കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post