ഫാൻ ചതിച്ചു; മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണു; അഞ്ച് പേര്‍ക്ക് പരിക്ക്



തൃശൂര്‍:  മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി..

കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്.......



Post a Comment

Previous Post Next Post