മലപ്പുറം എടക്കര നയറ പെട്രോൾ പമ്പിനു മുൻവശം ഇന്ന് ഉച്ചക്ക് 12 മണിക്ക് ആണ് അപകടം പെട്രോൾ അടിച്ച് റോഡ് മുറിച്ച് കടക്കവെ പിറകെ വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കര ടൗണിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം തിരികെ മടങ്ങവെയാണ് പമ്പിന് മുൻവശത്ത് വെച്ച് അപകടം നടന്നത്. ഉപ്പട ചെമ്പൻകൊല്ലി മോഹൻ ജോർജാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
ഉടൻ തന്നെ എടക്കര സ്വകാര്യ ആശുപത്രിയിലും പിന്നീട് അരീക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.