സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് യാത്രക്കാർക്ക് പരിക്ക്



കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിക്ക് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. മൂന്നാറിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന അപ്പൂസ് ബസാണ് അപകടത്തിൽ പെട്ടത്.


 ബസ്സിൻ്റെ ഇടിയുടെ ആഘാതത്തിൽ ഹാൻ്റ് ബ്രേക്കിട്ട് നിർത്തിയിരുന്ന ലോറി പതിഞ്ചടിയോളം ടയർ നിരങ്ങി നീങ്ങിയിരുന്നു. കോതമംഗലം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർക്ക് സാരമായ പരിക്കുകളുണ്ട്. ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post