അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു



അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കോഴിക്കോട് സ്വദേശിനി മരിച്ചു. അജ്മാനിൽ താമസമാക്കിയ സാജിത ബാനുവാണ് മരിച്ചു. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

Post a Comment

Previous Post Next Post