വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം



കൊച്ചി: എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്.

Post a Comment

Previous Post Next Post