ഗ്യാസിന് തീ പിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി



ഇടുക്കി:   കട്ടപ്പന കാഞ്ചിയാര്‍ വടക്കേകുടിയില്‍ രാജേഷിന് (44) ആണ് മരണമടഞ്ഞത്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. രാജേഷ് നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ മംഗല്യാ ടെക്സ്ടെയിൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ വാടക മുറിയിലാണ് അപകടം ഉണ്ടായത്. 

ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ തീ കുറച്ച് വച്ച ശേഷം ശുചിമുറിയില്‍ പോയതായിരുന്നു രാജേഷ്. എന്നാല്‍ ഇതിനിടയ്ക്ക് തീ കെട്ടുപോക്കുകയും മുറിയില്‍ ഗ്യാസ് നിറയുകയും ചെയ്തു. ഇത് തിരിച്ചറിയാതെ രാജേഷ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ രാജേഷിനെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും അവിടുന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കിരികെയാണ് മരണത്തിന് കീഴടങ്ങിയത്. ഇലക്ടിക്കൽ വർക്ക് ചെയ്ത് വന്നിരുന്ന രാജേഷ് അവിവാഹിതനാണ്

Post a Comment

Previous Post Next Post