ഇടുക്കി അടിമാല അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ കുളമാംകുഴിയിൽ കഴിഞ്ഞ രാത്രിയിൽ ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്ക്. കുളമാംകുഴി ട്രൈബൽ സെറ്റിൽമെൻറ് ഏരിയയിൽ താമസിക്കുന്ന ശാന്ത, മഞ്ചു എന്നിവർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി .കഴിഞ്ഞ ദിവസം രാത്രി 2 മണിക്ക് ശേഷമാണ് അപകടം നടന്നത്. ഇവരുടെ വീട്ടിൽ ഉൾപ്പെടെ ഏഴോളം വീടുകളിലെ വൈദ്യുതി മീറ്ററുകളും വയറിങ്ങിനും ജനലുകളുടെ ഗ്ലാസിനും കേടുപാടുകൾ സംഭവിച്ചു .