ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതര പരിക്ക്


 തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ അഭിനവ്( 26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Post a Comment

Previous Post Next Post