തെരുവ് നായ ആക്രമണം: പെരുവള്ളൂരിലെ പിഞ്ചു ബാലിക മരണത്തിന് കീഴടങ്ങി



മലപ്പുറം : പെരുവള്ളൂർ പറമ്പിൽ പീടികയിൽ ജീവൻ രക്ഷപ്പെടാൻ വേണ്ടി ഒരു നാടൊന്നാകെ പ്രാർത്ഥനയിലായിരിക്കെ നാടിനെ ദുഃഖത്തിലാഴ്ത്തി സിയാ മോൾ (6) യാത്രയായി.

      തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ സി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരണത്തിന് കീഴടങ്ങിയത്.


തെരുവുനായയുടെ കടിയേറ്റ സിയ മോൾക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ അഞ്ചോളം പേർ ഇപ്പോഴും ആ ശങ്കയിലാണ്.



Post a Comment

Previous Post Next Post