നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം: ആറു പേർക്ക് പരിക്ക്



 മലപ്പുറം  ദേശീയപാതയിൽ പൊന്നാനി വെളിയങ്കോട് അങ്ങാടി പാലത്തിനു മുകളിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം: ആറു പേർക്ക് പരിക്ക്.

  അപകടത്തിൽ പരിക്കുപറ്റിയ പെരുമ്പാവൂർ സ്വദേശി കാരുവിള അബു (28), കൊല്ലം സ്വദേശിനികളായ അശ്വതി ഭവനത്തിൽ അഞ്ജലി (19) സുനിൽ ഭവനത്തിൽ ആൻമരിയ (19), എറണാകുളം സ്വദേശി കുന്നത്ത് ജുനൈദ് (30), ഗുരുവായൂർ സ്വദേശി മാനത്തുപറമ്പിൽ അനസ് (21), പാലക്കാട്‌ സ്വദേശി തടുക്കശ്ശേരി അഭിരാം (22) എന്നിവരെ വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും പൊന്നാനി ആംബുലൻസ് പ്രവർത്തകരും ചേർന്ന് വെളിയങ്കോട് മെഡ്സിറ്റി ആശുപത്രിയിലും

തുടർന്ന് വിദഗ്ധ ചികിത്സക്കായി ആറു പേരേയും പൊന്നാനി ആംബുലൻസ്, ചെമ്പയിൽ ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കച്ചിയിലെ കോളേജിൽ പഠിക്കുന്ന ഇവർ കോഴിക്കോട് പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് അപകടം.

 ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി.

7907 1000 218     714 1022 02

Post a Comment

Previous Post Next Post