കുന്ദമംഗലത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം




 കോഴിക്കോട്  കുന്ദമംഗലം പതിമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചു യാത്രികനായ മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം മദ്രസയിൽ ജോലിചെയ്യുന്ന മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ജസിൽ സുഹുരി (22) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് (24) ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപെട്ടിൽ നിന്നും കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സുഹുരിയും സുഹൃത്തും സഞ്ചിരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post