ക്ഷേത്രോത്സവത്തിനിടെ കതിനയിൽ നിന്നു പൊള്ളലേറ്റു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു




കോഴിക്കോട് :  കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കതിനയിൽ നിന്നു പൊള്ളലേറ്റു ചികിൽസയിലായിരുന്ന ആൾ മരിച്ചു. കൊണ്ടംവളളി മീത്തൽ ഗംഗാധരൻ നായരാണ് (75) മരിച്ചത്.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മേലൂർ കൊണ്ടംവളളി ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേൽക്കുകയായിരുന്നു. ഏപ്രിൽ 15 നായിരുന്നു അപകടം. ഭാര്യ: സുശീല. മക്കൾ: സുദീപ് (ബഹ്റൈൻ), ഷൈജു (കേരള പോലിസ്). മരുമക്കൾ: ധന്യ, ഹരിത.

Post a Comment

Previous Post Next Post