കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം…വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്



ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റ ഡ്രൈവര്‍ കാഞ്ഞിരക്കാട്ടുക്കുന്നേല്‍ ജോസുകുട്ടിയുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പുള്ളിക്കാനം ഡിസി കോളജിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍മഞ്ഞ് കാരണം കാഴ്ച്ച മറഞ്ഞതാണ് അപകടത്തിന് കാരണം. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടത്തിന് സമീപം 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ബസിനുള്ളില്‍ 37 വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇവരുടെ നില ഗുരുതരമല്ല.

.

Post a Comment

Previous Post Next Post