കോഴിക്കോട് പേരാമ്ബ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

 


കോഴിക്കോട് പേരാമ്ബ്ര സംസ്ഥാനപാതയിൽ കൈതക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു, ഭീമ ഫർണിച്ചറിന് സമീപത്ത് ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം.

വാളൂർ സ്വദേശികളായ അഭയ്, മജീൻ, കരുവണ്ണൂർ സ്വദേശി ശരണ്‍ എന്നിവർക്കാണ് പരിക്കേറ്റത്. കെ.എല്‍ 56 ആർ 7507 നമ്ബർ ബുള്ളറ്റും കെ.എല്‍ 56 ജി 8867 നമ്ബർ ഹീറോ പാഷൻ പ്രോ ബൈക്കും ആണ് കുട്ടിയിടിച്ചത്.

പരിക്കേറ്റ മൂന്നു പേരെയും പേരാമ്ബ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്കയച്ചു

Post a Comment

Previous Post Next Post