സൗദിയിലെ ശിഖിയിലെ വാഹനാപകടം: ഐക്കരപ്പടി വെണ്ണായൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം



തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിലെ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവർ മരിച്ചു. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖിയിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് അല്ലൂർ നേതൃത്വം നൽകിവരുന്നു.

Post a Comment

Previous Post Next Post