ദേശീയപാതയിൽ വീണ്ടും അപകട മരണം: വഴുക്കുംപാറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവതി മരിച്ചു. വാഹനത്തിൽ കയറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് രക്ഷാപ്രവർത്തകന് പരിക്ക്





 തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. വഴുക്കുംപാറ കുന്നുംപുറം സ്വദേശിനി സുനിത (34) ആണ് മരിച്ചത്. 
 രാത്രി 8:30 യോടെ ആയിരുന്നു അപകടം. ദേശീയപാത കുറുകെ കിടക്കുന്നതിനിടെയാണ് സുനിതയെ വാഹനം ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിതയെ വാഹനത്തിൽ കയറ്റുന്നതിനിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരാൾക്ക് മറ്റൊരു വാഹനം ഇടിച്ച് പരിക്കേറ്റു. ഇയാളെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



ദേശീയപാതയിലെ വെളിച്ച കുറവാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ദൂരെ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാത കുറെ കടക്കുന്നവരെ ശ്രദ്ധയിൽ പെടാത്തത് അപകടം മരണങ്ങൾക്ക് വഴിയൊരുക്കുന്നത് പതിവായിട്ടുണ്ട്. ടോൾ പിരിവ് ആരംഭിച്ചിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട മുൻകരുതലുകൾ ഒരുക്കാൻ ദേശീയപാത അധികൃതർ ഇനിയും തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post