പാലക്കാട് മലമ്പുഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയില്‍ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത്. വീടിന് സമീപത്തുള്ള കൂറ്റൻ മരം കടപുഴക്കി വീഴുകയായിരുന്നു വീഴ്ചയില്‍ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആക്സിഡന്റ് റെസ്ക്യൂ 24x7