ഷാര്‍ജ ദൈദില്‍ കാറപകടം; കാസര്‍കോട് സ്വദേശിയായ സൂപര്‍മാര്‍കറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം




ഷാര്‍ജ  ദൈദില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാസർകോട് സ്വദേശിയായ സൂപർ മാർകറ്റ് ഉടമ കാറിടിച്ച്‌ ദാരുണമായി മരിച്ചു.ബേക്കല്‍ പള്ളിക്കര മൗവ്വലിലെ മുക്രി ഇബ്രാഹിം (50) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.


സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്ന ഇബ്രാഹിം, തന്റെ കാർ റോഡരികില്‍ പാർക്ക് ചെയ്ത ശേഷം അടുത്തുള്ള വൈദ്യുതി ഓഫീസില്‍ ബില്‍ അടയ്ക്കാൻ വേണ്ടി റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു. ഈ സമയം അമിത വേഗതയിലെത്തിയ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം തല്‍ക്ഷണം മരിച്ചു.


ഭാര്യ: ആബിദ, മക്കള്‍: ഇർഫാൻ, അസീം, ഇഫ്ര.


വർഷങ്ങളായി ഷാർജയില്‍ കട നടത്തിവരികയായിരുന്നു മുക്രി ഇബ്രാഹിം. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം നാട്ടിലും മലയാളി സമൂഹത്തിലും വലിയ ദുഃഖത്തിന് ഇടയാക്കിയിട്ടുണ്ട്.


മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംഭവത്തില്‍ ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post