മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി




കോട്ടയം  ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ 2 വിദ്യാർത്ഥികളെ കാണാതായി . കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ 2 പേരെയാണ് കാണാതായത്. ഒരാൾ നീന്തി രക്ഷപെട്ടു. ഒരാൾ ഇറങ്ങിയിരുന്നില്ല.

മുണ്ടക്കയം, അടിമാലി സ്വദേശികളാണ്. ഭരണങ്ങാനത്തെ അസീസി ഭാഷാ പഠനകേന്ദ്രത്തിലാണ് ഇവർ പഠനം നടത്തിയിരുന്നത്. പാലാ ഫയർഫോഴ്സ‌് സംഭവ സ്ഥലത്തെത്തി. ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും സ്ഥലത്ത് തിരച്ചിൽ നടത്തുന്നു. ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർ


Post a Comment

Previous Post Next Post