വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 27 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

 


വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് 10 അടി ആഴത്തിലുള്ള കുഴിയിലേക്ക് ബസ് മറിഞ്ഞത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post