തൃശ്ശൂർ ചാവക്കാട് വട്ടേക്കാട് സെന്ററിൽ ഇന്ന് വൈകീട്ട് ആറരയോടെയാണ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികനും ചാലക്കുടി സ്വദേശിയുമായ സുലൈമാൻ വീട്ടിൽ ആഷിക് (36) എന്നവരെ ചാവക്കാട് റിപ്പോർട്ടർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചേറ്റുവ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു..അഞ്ചങ്ങാടി കടപ്പുറം വെളിച്ചെണ്ണപ്പടിയിലെ ഭാര്യവീട്ടിലേക്ക് വരികയായിരുന്ന ആഷിക്കിൻ്റെ ബൈക്കും ബ്ലാങ്ങാട് നിന്നും മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ ആഷിക് ലോറിയുടെ ഗ്ലാസിലേക്ക് തെറിച്ചുവീണു.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി
7907100021 87141022 02