എടരിക്കോട് വാഹനാപകടം മരണം രണ്ടായി; മരിച്ചത് പിഞ്ചുകുഞ്ഞും വ്യാപാരിയും . 28 പേർക്ക് പരിക്ക്

 


കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ കണ്ടൈനർ ലോറി വാഹനങ്ങളിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. പിഞ്ചുകുഞ്ഞും ഫർണിച്ചർ വ്യാപാരിയുമാണ് മരിച്ചത്. 28 പേർക്ക് പരിക്കേറ്റു

ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിൻ്റെ മകൾ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദലി തത്ക്ഷണവും ഒന്നരവയസ്സുകാരി ആശുപത്രിയിലുമാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.......

മമ്മാലിപ്പടിയില്‍ ആറുവരിപ്പാതയോടുചേര്‍ന്ന സര്‍വീസ് റോഡില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ട്രെയ്‌ലർലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുപോവുകയായിരുന്നു കമ്പികയറ്റിയ ട്രെയ്‌ലർലോറി. ആറുവരിപ്പാതയില്‍ നിന്നിറങ്ങി സര്‍വീസ് റോഡിലൂടെ എടരിക്കോട് തിരൂര്‍ പാതയിലേക്ക് ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു......

പിന്നാലെ, റോഡിലുണ്ടായിരുന്ന കണ്ടെയ്നർ, ബൈക്കുകൾ, കാറുകൾ എന്നിവ ഉൾപ്പടെ പത്തിലേറെ വാഹനങ്ങളിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും അതിവേഗം രക്ഷാപ്രവർത്തനം നടത്തി. കൂടുതൽ ആളുകൾ ലോറിക്കടിയിൽ പെട്ടിട്ടുണ്ടെന്ന അഭ്യൂഹം കുറച്ചുനേരം ആശങ്ക പടർത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മുടങ്ങി.

പരിക്കേറ്റവരെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിലും ഒരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങൾ ചങ്കുവെട്ടി അൽമാസ് ആശുപത്രി മോർച്ചറിയിലാണുള്ളത്. മരത്തിന്റെ ഉരുപ്പടികൾ നിർമിച്ചുനൽകുന്ന ബിസിനസ്സുകാരനാണ് മരിച്ച മുഹമ്മദലി. ഭാര്യ: സുമയ്യ. മക്കൾ: മുഹമ്മദ് അജ്ഫാൻ, ഫാത്തിമ സയീദ, മെഹ്റിൻ, മുഹമ്മദ് ഷസിൻ, ഷൻസ ഫാത്തിമ



Read more at: https://truevisionnews.com/news/288886/two-killed-kottakkal-edarikode-mammalippady-accident

Post a Comment

Previous Post Next Post