ഇടുക്കി അടിമാലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ യുവാവ് 70 അടി താഴ്ചയിലേക്ക് കൈതെന്നി വീണു: ഗുരുതരമായി പരിക്കേറ്റ യുവാവിനെ അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ രക്ഷപെടുത്തി.ഇന്ന് രാവിലെ 10.00 മണിക്കാണ് സംഭവം നടന്നത്. വിവേകാനന്ദ നഗറിന് സമീപം താമസിക്കുന്ന അഡ്വക്കേറ്റ് പ്രഭ അരപ്പനാൽ എന്നയാളുടെ നാല് അടിയോളം വെള്ളമുള്ള കിണറ്റിൽ ആണ് യുവാവ് അപകടത്തിൽ പെട്ടത്. വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ അടിമാലി പൊളിഞ്ഞപാലം പ്രിയദർശിനി കോളനി സ്വദേശിയായ രാമൻ (35) കൈതെന്നി കയറിൽ നിന്നും കൈവിട്ട് കിണറ്റിൽ അകപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് എത്തിയ അടിമാലി അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താൽ ഓക്സിജന്റെ സാന്നിധ്യം കുറവുള്ള കിണറ്റിൽ സേനാംഗം ഷാനവാസ് പി എം ഇറങ്ങി ഗുരുതരമായി പരിക്കേറ്റ രാമനെ കിണറ്റിൽ നിന്നും നെറ്റിൽ കയറ്റി കരയ്ക്ക് എത്തിച്ച ശേഷം സേനയുടെ ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.