തിരുവനന്തപുരത്ത് മരം ഒടിഞ്ഞ് വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ. നാവായിക്കുളം കുടവൂർ സ്വദേശി സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഒന്നര വയസായ അനുജൻ വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്ത് വീണു.
സഹോദരൻ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ കല്ലമ്പലത്തെ സ്വകാര്യ ആശൂപത്രിയിലും തുടർന്ന് SAT യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.