കോഴിക്കോട് വടകരയിൽ ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു; നാലു പേർ മരണപ്പെട്ടു

 


വടകര: ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ച് നാലു പേർ മരണപ്പെട്ടു. ഇന്ന് വൈകീട്ട്  3.15 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് വരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പാടേ തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചു

 നാലുപേരും മരണത്തിനു കീഴടങ്ങി

മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ്  മരണപ്പെട്ടത്..


Read more at: https://truevisionnews.com/news/289408/innova-car-traveler-van-collide-vadakara-four-people-seriously-injured

Post a Comment

Previous Post Next Post