മൂന്നാറിന് സമീപം ഇന്നോവ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 പേർക്ക് പരിക്ക്



മൂന്നാർ▪️ വിനോദ സഞ്ചാരികളുടെ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് ഒമ്പത്‌ പേർക്ക്‌ പരിക്കേറ്റു. മലപ്പുറം താനൂർ സ്വദേശികളായ ദിൽഷാദ് (18), നാസിൽ അജ്നാസ് (19), ഫർദിൽ (17), ലാഷിം(18), ഷഹബാസ്(17), നിഷാദ് (17) ,റിനാസ് (19), ഫർഹാൻ (18) ,അൻഫാസ് (18) എന്നിവർക്കാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ഇന്നലെ (തിങ്കൾ) ഉച്ചയ്ക്ക് 2:45 ഓടെ മൂന്നാർ മറയൂർ റോഡിൽ വാഗവര എസ്റ്റേറ്റ് ബസാർ ഡിവിഷനു സമീപത്ത് വച്ചാണ് അപകടം. യൂവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാത്രി എല്ലാവരേയും കളമശേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂന്നാർ സന്ദർശനം കഴിഞ്ഞ് കാന്തല്ലൂരിലേക്ക് പോകുന്നതിനിടയാണ് അപകടം.

Post a Comment

Previous Post Next Post