മലപ്പുറം: ചങ്ങരംകുളം മാട്ടത്തിൽ യുവാവിനെ വീടിനടുത്ത് പറമ്പിൽ മരിച്ച നിലയിൽകണ്ടെത്തി.മാട്ടത്തിൽ താമസിച്ചിരുന്നപള്ളത്ത്അബ്ദുള്ളക്കുട്ടിയുടെ മകൻ ജലീൽഎന്ന ഷൗക്കത്തലി (38)യെയാണ് വീടിന്സമീപത്ത് പറമ്പിൽ മരിച്ച നിലയികണ്ടെത്തിയത്. ബുധനാഴ്‌ച സമീപത്തെ വീട്ടിലെ കിണറ്റിൽ മോട്ടോർ കയറ്റുന്നതിന്പോയ ജലീലിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിൽ രാത്രി 11.30 ഓടെ അബോധാവസ്ഥയിൽകണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ചങ്ങരംകുളം സൺറൈസ്ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചമൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ്നടത്തി.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ട് നൽകും. മാതാവ്
ഹാജറ. ഭാര്യ സബീന. മക്കൾ സഹദ്,സാദിയ