കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നു..

 


കോഴിക്കോട്:  കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയരുന്നത്..
കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നത്.......


Post a Comment

Previous Post Next Post