കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഭർത്താവിന് ദാരുണാന്ത്യം



കണ്ണൂർ: ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. കണ്ണൂർ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടപ്പോൾ കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നു.......

ശബ്ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. സംസ്കാരം സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു......



Post a Comment

Previous Post Next Post