തൃശ്ശൂർ കാട്ടൂർ തേക്ക്‌മൂലയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് യാത്രക്കാരായ നാല് പേർക്ക് പരിക്ക്.
പെരുമ്പാവൂർ സ്വദേശികളായ എൽദോസ്, ഭാര്യ ദിവ്യതോമസ്, മക്കളായ ജൂവൽ, ജുവാന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്, ഇരിഞ്ഞാലക്കുട ഭാഗത്ത് നിന്നും കാട്ടൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്, ഡ്രൈവർ മയങ്ങിയതാണ് അപകടത്തിന് കാരണമായത് തെന്നു പറയുന്നു. കാറിൻ്റെ മുൻഭാഗവും മതിലും ഗേറ്റും തകർന്നിട്ടുണ്ട്