പാലക്കാട് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതരപരിക്ക്



പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 55-ാം മൈലിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മില്ലിലെ ജീവനക്കാരനായ തൃശൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post