പൊന്നാനിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

 


മലപ്പുറം :പൊന്നാനിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനി കറുകത്തിരുത്തി സ്വദേശി മാഞ്ഞാമ്ബ്രയകത്ത് റഷീദിന്റെ മകൻ മുഹമ്മദ് റമീസ് ആണ് മരിച്ചത്

പൊന്നാനി-ചാവക്കാട് ഹൈവേയില്‍ കണ്ടകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപം രാവിലെ 8 മണിയോടെ റമീസ് സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടൻതന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post