കോഴിക്കോട്: അതിതീവ്രമഴയിൽ ഞായറാഴ്ച ജില്ലയിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതോടെ കാലവർഷക്കെടുതിയിൽ മരണം അഞ്ചായി. കലിതുള്ളിയെത്തിയ കഴിഞ്ഞ ദിവസത്തെ മഴയിൽ മരണത്തിനു പുറമെ പരക്കെ നാശനഷ്ടവുമുണ്ടായി. കുണ്ടായിതോടിൽ ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ ശിവൻകോവിൽ സ്ട്രീറ്റ് വിരുദ്നഗർ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനുമാണ് മരിച്ചത്. മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചു. ദിവസങ്ങൾക്ക് മുമ്പ് വിത കഴിഞ്ഞ പാടശേഖരങ്ങൾ മുതൽ കൊയ്തു കൂട്ടിയ നെല്ലുവരെ കനത്ത മഴയിൽ നശിച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളിൽ വീണതിനെത്തുടർന്ന് വലിയ നഷ്ടമാണ് ഇത്തവണ കെ.എസ്.ഇ.ബിക്കും സംഭവിച്ചത്. മണ്ണിടിഞ്ഞും മരങ്ങൾ മുറിഞ്ഞുവീണും നിരവധി വീടുകളും കെട്ടിടവും തകര്‍ന്നു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണവും ൂക്ഷമാണ്.......