കരകവിഞ്ഞ് ചാലിയാറും ഇരുവഴിഞ്ഞിയും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയിൽ



കോഴിക്കോട് :   കനത്ത മഴയിൽ ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് വെള്ളം കര കവിഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.......

മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. ചില പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ആ ഭാഗങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മാവൂർ പഞ്ചായത്തിലെ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.......


Post a Comment

Previous Post Next Post