കൊല്ലം ഇരവിപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്.
റോഡിലൂടെ പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം.
കടപ്പാക്കട സ്വദേശി സുധിയാണ് കുടുംബത്തോടൊപ്പം പോയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശം മഴയത്ത് ഇടിഞ്ഞു താഴ്ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.
പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ സുധിയുടെ തലയ്ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. സുധിയുടെ അമ്മയും സഹോദരിയും ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ കരയിലേക്ക് കയറ്റി.