ദമ്മാം: സൗദിയിലെ അൽകോബാറിൽ മലയാളി ടാങ്കർ ലോറി തട്ടി മരിച്ചു. കണ്ണൂർ മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ്(45) ഇടവൻ പുലിയചെറിയത്താണ് മരിച്ചത്
അല്‍കോബാറിലെ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. എട്ട് മാസം മുമ്ബാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടർ കമ്ബനിയില്‍ വാച്ച്‌മാനായി ജോലി ചെയ്തു വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറി ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു. ജോലിയില്‍ തുടരാൻ താല്‍പര്യമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.