പാലക്കാട്:മീൻ പിടിക്കാൻ പോയ യുവാവിനെ പാലക്കാട്ട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരുമിറ്റക്കോട് മേഖലയിലെ അമേരിക്കപ്പടി തോട്ടിലാണ് അപകടം ഉണ്ടായത്.
നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശിയായ പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്.
പ്രാഥമിക നിഗമനമനുസരിച്ച്, തോട്ടിന് മുകളിലുള്ള പാലത്തില്‍ നിന്ന് മീൻ പിടിക്കവെ അബദ്ധവശാല്‍ താഴെ വീണ് അപകടം സംഭവിച്ചതായാണ് സൂചന. വീഴ്ചയില്‍ അദ്ദേഹത്തിന് തലയിലും തോളിലും ഗുരുതരമായി പരുക്കേറ്റിരുന്നു. വിവരം ലഭിച്ചതോടെ ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി