കോഴിക്കോട്: ചെറുവണ്ണൂരിൽ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിൻ്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.
ബുള്ളറ്റിൽ യാത്ര ചെയ്‌തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സൻഹ, മുഹമ്മദ് മുഹ് സിൻ എന്നിവർക്കാണ് പരിക്കേറ്റത് . അപകടത്തെതുടർന്ന് ബുള്ളറ്റ് ബസിന്റെ അടിയിലേക്ക് ബസ് പോകുകയും നാലുപേർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. സ്വകാര്യആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.