സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേ‍ർട്ട്



സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ടുണ്ട്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ അറിയിച്ചു.......



Post a Comment

Previous Post Next Post