തൃശ്ശൂർ: കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് അപകടം. രണ്ട് പേരെ കാണാതായി. പടന്ന സ്വദേശികളായ സന്തോഷ്, പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണമെന്ന് പറയുന്നത്. വഞ്ചിയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവർ നീന്തി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്